• തഥാഗതന്‍റെ ശിഷ്യന്‍ സുഭൂതി മരച്ചുവട്ടില്‍ ധ്യാനലീനനായി ഇരിക്കുകയായിരുന്നു. സമാധിയുടെയോ നിര്‍വാണത്തിന്‍റെയോ
  നിര്‍വൃതിയിലെന്നപോലെ ഇരുന്ന സുഭൂതിയുടെ ശിരസ്സില്‍ പൂക്കള്‍ പൊഴിഞ്ഞു. " ശൂന്യതയെപ്പറ്റി താങ്കള്‍ നല്‍കുന്ന സന്ദേശത്തില്‍ ആകൃഷ്ടരായ ഞങ്ങള്‍ ആനന്ദത്തോടെ വര്‍ഷിക്ക...ുന്ന പൂക്കളാണിത്.." ദേവകള്‍ ആകാശത്ത് നിന്ന് മൊഴിഞ്ഞു.
  ' അതിനു ഞാന്‍ ഒ...ന്നും പറഞ്ഞില്ലല്ലോ?' സുഭൂതി ചോദിച്ചു.
  " ഉവ്വ് . താങ്കള്‍ ശൂന്യതയെപ്പറ്റി ഒന്നും പറഞ്ഞില്ല. . അതുതന്നെയാണ് മൌനത്തിന്‍റെ സരളമായ പ്രകാശനം. അപ്പോള്‍ സുഗന്ധിയായ പൂക്കള്‍ മഴ പോലെ പൊഴിഞ്ഞു.

  നമുക്ക് കികാകുവിന്‍റെ ഹൈക്കു പരിഭാഷപ്പെടുത്തിയാലോ?


  Here and there
  frogs croaking in the night
  stars shining

  The messenger
  Offers a branch of plum-blossoms,
  And then the letter

  the old messenger
  proffering his plum-branch first...
  only then the letter

  a summer shower —
  a woman sits alone
  gazing outside

  In flat sunset light
  a butterfly wandering
  down the city street


  *
  o

  Here and there /frogs croaking in the night /stars shining
  രാത്രി; പലദിക്കില്‍നിന്നും
  തവളക്കരച്ചിലിന്‍റെ മുഴക്കം.
  നക്ഷത്രങ്ങള്‍ക്കു രത്നത്തിളക്കം.

  ...The messenger /Offers a branch of plum-blossoms /And then the letter
  ഹംസദൂതന്‍;
  ആദ്യം സുന്ദരമൊരു പ്ലംപൂങ്കുല....
  പിന്നെ സന്ദേശവും.

  the old messenger /proffering his plum-branch first.../only then the letter
  വൃദ്ധനീ സന്ദേശവാഹകന്‍;
  മുന്തിരിപ്പൂച്ചെണ്ടിന്‍ സാന്ത്വനമാദ്യം;
  പിന്നെയതാ, സന്ദേശക്കുറിമാനം.

  a summer shower /a woman sits alone /gazing outside
  വേനല്‍ മഴ;
  ഒരു തരുണിയിതാ..
  തനിയെ, വഴിയില്‍ കണ്ണും നട്ട്.

  In flat sunset light /a butterfly wandering /down the city street
  അരുണിമാഭരിതമീ സന്ധ്യ;
  പാറിക്കളിക്കുന്നൂ, ഒരു വര്‍ണപതംഗം-
  നഗരവീഥികള്‍ താണ്ടി.( രാമന്‍ വി ആര്‍ )
  o
  അങ്ങിങ്ങു കരയും
  മണ്ഡൂകങ്ങള്‍
  നക്ഷത്ര ശോഭിതം രാത്രി !

  o

  സന്ദേശഹരന്‍
  നീട്ടുന്നിതാ പഴപ്പൂന്കുല
  സ്വസ്തിമുഖം

  o
  വൃദ്ധ പ്രഹാര്യന്‍
  നല്‍കീടുന്നു പ്ലം പൂക്കള്‍
  പിന്നെ നിനക്ക് തരാന്‍ ലിഖിതം !

  o
  വേനല്‍ വൃഷ്ടി
  ഒറ്റയ്ക്ക്, കണ്ണുചിമ്മാതി-
  രുന്നാരേ നോക്കുന്നു നീ സുന്ദരീ
  o
  സൂര്യവീചികള്‍
  ഉഴറും പൂമ്പാറ്റകള്‍
  നഗരവീഥി തന്‍ ഗതവേഗങ്ങളില്‍ !( സോണി ജോസ് )

  o

  a summer shower —
  a woman sits alone
  gazing outside....ഒറ്റക്കിരിപ്പാണിവള്‍,പുറംകാഴ്ചയില്‍ /വെയില്‍ ചിറകു കുടയുന്നു/ചിതറി വീഴുന്നു ചുടു തൂവലുകള്‍!..
  o
  In flat sunset light
  a butterfly wandering
  down the city street...തെരുവീഥിയില്‍, നിറക്കൂട്ടിന്‍ചിറകു-/വിടര്‍ത്തി അലസഗമനം ചെയ്യും /പൂമ്പാറ്റ പോലെയീ ; അസ്തമയം!.
  ( തോമസ്‌ മേപ്പുള്ളി )
  o

  n ഏകയാണവള്‍ ..
  ഒരു വേനല്‍ മഴയെ നോക്കി
  വെളിയില്‍ വഴിക്കന്ന്ന്നുമായ്
  ഒറ്റക്കിരിപ്പവള്‍

  o

  വേനല്‍മഴയില്‍ ഏകയായ്
  വഴിയോരക്കന്ന്ന്ന്നുമായ്
  ഇരിപ്പാണവള്‍
  o
  താരകള്‍ തിളങ്ങുമീ രാത്രിയില്‍
  അങ്ങിങ്ങു മുഴങ്ങുമീ
  മണ്ഡൂകങ്ങള്‍ തന്‍ കരച്ചില്‍

  o
  ആദ്യമാ പൂക്കളും , അതിന്‍ പിറകു മാത്രമാ
  സന്ദേശവും കൈമാറുമീ ....സന്ദേശവഹകന്‍ ( മിനി ശ്രീനിവാസന്‍ )

  o


  o


  o


  o

  രാത്രിയില് അങ്ങിങ്ങായി
  തവളകള് കരയുന്നു
  താരകള് തിളങ്ങുന്നു

  o
  അഞ്ചലപ്പൂപ്പന്
  പൂക്കള് തിങ്ങിയ ഒരുചില്ല നീട്ടുന്നൂ
  പിന്നെയൊരു കത്തും.

  o
  അസ്തമയത്തിന്റെ പ്രകാശപ്പരപ്പില്
  ഒരു ചിത്രശലഭം പാറിയിറങ്ങുന്നു
  നഗര വീഥിയിലേയ്ക്ക്. ( സോജന്‍ ജോസഫ്‌)
  o
  Here and there
  frogs croaking in the night
  stars shining
  തിളങ്ങും നക്ഷത്ര രാത്രിയില്‍
  ഹര്‍ഷാരവമുതിര്‍ക്കുന്നു തവളകള്‍.
  o
  the old messenger
  proffering his plum-branch first...
  only then the letter
  വയോധികന്‍ ദൂതന്‍
  കത്ത് കൈമാറുംമുന്‍പേ
  നീട്ടുന്നു ;പൂത്തുലഞ്ഞോരു ചില്ല.. ( തോമസ്‌ മേപ്പുള്ളി)
  ( ഏകോപനം . സേതുമാധവന്‍ മച്ചാട്