മനുഷ്യന്‍റെ ആന്തരികതയെ തൊട്ടറിയാന്‍ സെന്‍ നിമിത്തമായി. ജപ്പാനില്‍ ഉദയംകൊണ്ട ഹൈക്കുവിനെ സ്വപ്നവും സ്നേഹവും കലര്‍ത്തിവേണം സമീപിക്കാന്‍. ശ്രീബുദ്ധന്‍
പറഞ്ഞു : ആത്മീയമായ ശൂന്യതയെ സ്നേഹത്താല്‍ പൂരിപ്പിക്കണം. മൌനം നല്‍കുന്ന പ്രകാശം തിരിച്ചറിയാന്‍ നമ്മള്‍ മൌനത്തെ തൊട്ടറിയണം. ഹൈക്കു കവി ബാഷോയോട്
അദ്വൈതമായ സത്യത്തിന്‍റെ പൊരുളാരാഞ്ഞപ്പോള്‍ ' മൌനം' കൊണ്ടാണ് അദ്ദേഹം മറുപടി നല്‍കിയത്. അത്തരം മൌനങ്ങള്‍ സെന്നിലും ഹൈക്കുവിലും സന്നിഹിതമാണ്.
പലപ്പോഴും സത്യത്തിലേക്കുള്ള വാതില്‍ ഭാഷയല്ല, നിശബ്ദതയാണ്. നമ്മുടെ ആന്തരികതയെ ഭാഷകൊണ്ട് പ്രകാശിപ്പിക്കാന്‍ നമുക്ക് കഴിയണമെന്നില്ല. സെന്നിലും ഹൈക്കുവിലുമുള്ള മഹാമൌനം ഒരു കിളിവാതിലിലൂടെ കാണാന്‍ ഹൈക്കുകവിതകള്‍ നമ്മെ തൊട്ടുവിളിക്കുന്നു. മൌനവും മന്ദഹാസവും ഇവിടെ ഒന്നാവുന്നു. നമ്മുടേത് പോലൊരു കാലത്തിലേക്ക് ചരിത്രം നിഴല്‍വീഴ്ത്തിയ വേദനയുടെ ഇരുള്‍ വകഞ്ഞുമാറ്റിയാണ് ഹൈക്കു കടന്നുവന്നത്.
ആനന്ദന്‍ ശ്രീബുദ്ധന്‍റെ അരുമശിഷ്യരില്‍ ഒരാളായിരുന്നു. ബുദ്ധന്‍റെ വേര്‍പാടിനുശേഷം , ബോധോദയം നേടിയവരുടെ ഒരു യോഗം ചേരാന്‍പോകുന്ന വിവരം മറ്റൊരു ഭിക്ഷു
ആനന്ദനെ അറിയിച്ചു. എന്നാല്‍ ആനന്ദന്‍ അപ്പോള്‍പ്പോലും ജ്ഞാനോദയം നേടിയിരുന്നില്ല. അതുകൊണ്ട് യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍
ജ്ഞാനികളുടെ മഹായോഗം നടക്കുന്ന സായാഹ്നത്തില്‍ മഹത്തായ അറിവിന്‍റെ വരവുംകാത്ത് ആനന്ദന്‍ ധ്യാനത്തിലമര്‍ന്നു. ഇത്ര കഠിനമായി യത്നിച്ചിട്ടും ഒരു പുരോഗതിയും
കാണാതെ അദ്ദേഹം വ്യാകുലചിത്തനാവുകയും രാത്രിപുലരും മുന്‍പ് എല്ലാംമതിയാക്കി വിശ്രമിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ജ്ഞാനോദയത്തിനുള്ള വ്യര്‍ഥമായ ആഗ്രഹം ഉപേക്ഷിച്ചു
ആനന്ദന്‍ കിടക്കയിലേക്ക് തലചായ്ച്ചു. പക്ഷെ ആ നിമിഷത്തില്‍ പെട്ടെന്ന് ആനന്ദന് സ്ഥലകാലങ്ങളില്ലാതായി. ആഴത്തിലാഴത്തില്‍ എവിടെനിന്നോ ഒഴുകിയെത്തിയ പ്രകാശം
സമ്യഗ്ജ്ഞാനമായി ആനന്ദനെ മുകര്‍ന്നു. എന്തെന്നില്ലാത്ത ആനന്ദം അദ്ദേഹത്തിന്‍റെ സത്തയില്‍കലര്‍ന്ന് മൌനമായൊഴുകി.
ദീര്‍ഘമായ ഒരിടവേളക്ക് ശേഷം നമ്മള്‍ 'ഹൈക്കു' കവിതകളിലേക്ക് യാത്ര പോകുന്നു.
I begin each day
with breakfast greens and tea
and morning glories
in flat sunset light
a butterfly wandering down
the city street
a man that eats his meal
amidst morning glories
that's what I am
over the long road
the flower-bringer follows
plentiful moonlight
ആദ്യമായാണ് ഇവിടെ. വിശദമായ വായനയ്ക്ക് വീണ്ടും വരാം.
ReplyDelete(കമന്റിലെ വേര്‍ഡ് വെരിഫിക്കേഷന്‍ മാറ്റിയാല്‍ നന്നായിരുന്നു. ഒപ്പം, കഴിയുമെങ്കില്‍ ജാലകം പോലുള്ള അഗ്രിഗേറ്ററുകളില്‍ ജോയിന്‍ ചെയ്യുക.)
ഫെയിസ് ബുക്കിൽ നിന്നും ഇവിടെയെത്തി, കണ്ടതിലും വായിച്ചതിലും സന്തോഷം. ഹൈക്കുകവിതകൾ,അതേ ശൈലി നമുക്ക് മലയാളത്തിൽ എന്തുകൊണ്ട് വന്നുകൂടാ,എഴുതിക്കൂടാ?
ReplyDelete