small is beautiful

small is beautiful
Ajantha musings

Friday, August 19, 2011

HAIKU POEMS

Remove Post
ഇടവേളയ്ക്കു ശേഷം 'ഹൈക്കു' വീണ്ടും നമുക്ക് മുന്‍പില്‍.ജപ്പാനില്‍ ഷീന്‍കാന്‍ എന്ന് പേരായ ഒരു ധ്യാനഗുരുവുണ്ടായിരുന്നു. അദ്ദേഹം നീണ്ടകാലം ടെന്ടായി മതവും ധ്യാനവും ശീലിച്ചതിനു ശേഷം പതിമൂന്നു വര്‍ഷം മൌന സാധനകള്‍ അനുഷ്ഠിച്ചു ബോധിസത്വനായി. തിരികെ ജപ്പാനിലെത്തിയപ്പോള്‍ ഷീന്‍കാന്‍ സര്‍വാദരാണീയനായി തീര്‍ന്നു. അദ്ദേഹത്തെ നേരില്‍ കണ്ട് സംശയനിവൃത്തി വരുത്തുവാന്‍ പലരും ആഗ്രഹിച്ചെങ്കിലും വളരെ അപൂര്‍വമായി മാത്രമേ ...അദ്ദേഹം സന്ദര്‍ശകരെ അനുവദിച്ചിരുന്നുള്ളൂ. ഒരു ദിവസം ഒരു വായോവൃദ്ധന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇപ്രകാരം ചോദിച്ചു : ' ഞാന്‍ എന്‍റെ കുട്ടിക്കാലത്ത് ടെന്ടായി മതം പഠിച്ചു. പുല്ലിനും മരങ്ങള്‍ക്കും ബോധോദയം ഉണ്ടാകുമെന്ന് മനസ്സിലാക്കി. അതെപ്രകാരമെന്നു എത്ര ആലോചിച്ചിട്ടും ഇത് വരെ എനിക്ക് മനസ്സിലായില്ല. അങ്ങ് അതിന്‍റെ രഹസ്യം എനിക്ക് പറഞ്ഞു തരുമോ? '

അത് കേട്ടിട്ട് ഷീന്‍കാന്‍ പറഞ്ഞു. " പുല്ലിന്‍റെയും മരത്തിന്‍റെയും കാര്യം അവിടെയിരിക്കട്ടെ. നിങ്ങള്ക്ക് എപ്രകാരം ബോധോദയം ലഭിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അതിനുള്ള മാര്‍ഗം കണ്ടുപിടിച്ചോ? "

വൃദ്ധന്‍ പറഞ്ഞു " ഇല്ല അതിനെപ്പറ്റി ഇതുവരെ ഞാന്‍ ഓര്‍ത്തതേയില്ല.

ഷീന്‍കാന്‍ അരുളിച്ചെയ്തു : " എന്നാല്‍ കേട്ടോളൂ , അടിയന്തിരമായി താങ്കള്‍ അന്വേഷികേണ്ടത് സ്വന്തം ബോധത്തെപ്പറ്റിയാണ്‌. അതറിഞ്ഞാല്‍ എല്ലാം അറിഞ്ഞതിനു സമമാണ്.
ഇല്ലെങ്കില്‍ ഒന്നും അറിഞ്ഞില്ലെന്നു പറയാം..

നമുക്ക് ബാഷോവിന്‍റെ ഹൈക്കുവിലേക്ക് തിരിച്ചുവരാം.


where's the moon?

as the temple bell is --

sunk in the seaThe moon about to appear,

all present tonight

with their hands on their knees.Now I see her face,

the old woman, abandoned,

the moon her only companionA cuckoo cries,

and through a thicket of bamboo

the late moon shinesThis bright harvest moon

keeps me walking all night long

around the little pondthe moon:

I wandered around the pond

all night long


താരകേശ്വരാ എവിടെ നീ?

കണ്ടീലയോ

രത്നഗര്‍ഭ വിഴുങ്ങുമീ ചേങ്ങില !

§കാണാപ്പുറം നഭോദീപം

വിരിയും ഈ രാത്രിയില്‍

കരംകൂപ്പി വേണം നാം എകാഗ്രം !അങ്ങനെ ഞാനവളെ കണ്ടു

പരിത്യക്ത , വൃദ്ധ

കൂട്ടിനൊരാള്‍ മാത്രം - ചാന്ദ്രമുഖംമുളകീറി വരുന്നൂ

മധുസ്വരമേ നിന്‍ കരച്ചില്‍

കണ്നുചിമ്മുന്നൂ ചന്ദ്രന്‍

...ഇനി ഞാന്‍ നടക്കാവൂ

തോട്ടിന്‍ കരയില്‍-

കൂട്ടിനൊരാള്‍ മന്ദകാന്തിSony Jose Velukkaran ചന്ദ്രന്‍ പറഞ്ഞത് :

നിന്നെത്തേടിയലഞ്ഞേന്‍

നീലനിശീഥം വീഥിയില്‍

...

നമ്മുടെ അമ്പലമണിയെപ്പോല്‍

ആഴക്കടലില്‍ മുങ്ങിയമര്‍ന്നുവോ? ( SONI JOSE VELOOKKARAN )i

.

ഇതാ, ചന്ദ്രനുദിക്കാറായ്‌.

ഈ രാവിലിതാ, കാത്തിരിപ്പാണേവരും ;

മുട്ടിന്മേല്‍ കയ്യൂന്നി.ആ മുഖം കാണാമെനിക്കിപ്പോള്‍ ;

വൃദ്ധയവള്‍ ; പരിത്യക്തയും-

സോമബിംബം മാത്രമാവള്‍ക്കു കൂട്ടിനായ്.കോകില കളനാദം,

മുളംചില്ലികള്‍ക്കിടയിലൂടെ

ദശമിദിനച്ചന്ദ്രികയുടെ തിരനോട്ടം.

...

നിറഞ്ഞുതെളിയുമീ ശ്രാവണചന്ദ്രിക;

ആനന്ദചിത്തന്‍ ഞാന്‍; രാവു നീളെ

നടപ്പാണീ ചെറുപൊയ്കക്കു ചുറ്റുമായ്‌.

പൂര്‍ണ ചന്ദ്രന്‍;

അലസം നടക്കുന്നീ തടാകവരമ്പില്‍ ഞാന്‍ ;

രാവേറെയായെങ്കിലും. ( VR Raman)I begin each day

with breakfast greens and tea

and morning gloriesin flat sunset light

a butterfly wandering down

the city streeta man that eats his meal

amidst morning glories

that's what I amover the long road

the flower-bringer follows

plentiful moonlight

ഓരോ ദിനവും തുടങ്ങന്നു

ഞാനെന്‍ ഹരിതാഭമാം

പ്രാതല്‍ച്ചായ തന്‍

മഹിമകള്‍ക്കൊപ്പം.

പരന്നൊഴുകും സായാഹ്നശോഭയിലീ

നഗരവീഥിയില്‍

വിതുമ്പിപ്പ റക്കുന്നൊരു

ചിത്രശലഭം

വിഭാത നന്മകള്‍ക്കൊപ്പം

നുകരുന്നു ഞാനെന്‍

പ്രാതലിങ്ങനെ

ഒഴുകിപ്പരക്കുമീ നിലാവിന്‍

ദീര്‍ഘവീഥിയെ

പിന്തുടരുന്നീ പൂക്കാരന്‍ ( സേതു മേനോന്‍)പുലര്‍ച്ചപ്രസന്നതകളും

ഹരിതവും ചായയും ചേര്‍ന്ന പ്രാതലും

എന്‍റെ പ്രഭാതം തുടങ്ങുന്നതിങ്ങനെപരക്കെയോരന്തിവെട്ടം

നഗരവീഥിയിലൊരു

ശലഭമലയുന്നുപ്രഭാതലാവന്യത്തില്‍

ആഹാരം തീര്‍ക്കുന്നോരാള്‍

ഞാന്‍

നീണ്ട വഴിയില്‍ഒരൊറ്റ പൂക്കാരന്‍പിറകേനിറയെ നിലാവും

നിറയെ നിലാവും ( ശ്രീജിത്ത് വി ടി നന്ദകുമാര്‍ )
 
compiled by  Sethumadhavan Machad

No comments:

Post a Comment