small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

Chembai- memoir

ഘനചക്രതാനം പാടി വന്ന സംഗീത കുടുംബത്തിലാണ് ചെമ്പൈ പിറന്നത്‌. കര്‍ണാടക സംഗീതലോകത്തെ അപൂര്‍വ വരമാണ് ഘനചക്ര താനം. ലോഹമയമായ ഗന്ധര്‍വ ശബ്ദത്തിന്‍റെ ഉടമയായിരുന്നു ചെമ്പൈ. വയലിന്‍ ചൌടയ്യ കന്നടയില്‍ നിര്‍മിച്ച ' വാണി' എന്നാ ചിത്രത്തില്‍ ചെമ്പൈ പ്രത......്യക്ഷപ്പെടുന്നുണ്ട്‌. പ്രതിഫലമായി കിട്ടിയ നൂറു പവന്‍ സ്വര്‍ണം അന്നത്തെ കാലത്ത് ,തന്‍റെ കുടുംബ ക്ഷേത്രത്തിലെ പാര്‍ത്ഥസാരഥി ക്ക് അദ്ദേഹം കാണിക്ക വെച്ചു. ആട്ടുകട്ടിലില്‍ ഇരുന്നാടി സുവര്‍ണശോഭയില്‍ മുങ്ങിക്കുളിച്ച മണിവര്‍ണ്ണനെ നിത്യവും അദ്ദേഹം ഉപാസിച്ചു. അവസാനം ഒറ്റപ്പാലം പൂഴിക്കുന്നു ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ' കരുണ ചെയ് വാനെന്തു താമസം ...പാടി കൃഷ്ണപദത്തില്‍ വിലയം കൊണ്ടു.ആ സംഗീത സദിര് കേള്‍ക്കാനെത്തിയ ആയിരങ്ങളില്‍ പതിനഞ്ചുകാരനായ ഞാനും ഉണ്ടായിരുന്നു. മുസാഫിര്‍ അന്ന് ഒറ്റപ്പാലം മനോരമയില്‍. രാജന്‍ പൊതുവാള്‍ ആ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീടു ദൂരദര്‍ശന്‍ ഡോകുമേ ണ്ടറിയില്‍ ഞങ്ങള്‍ ആ അപൂര്‍വസുന്ദര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി.
sethumadhavan machad

1 comment: