small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

Mindscapes

അതിരില്ലാത്ത ആകാശത്തിന്റെ മായക്കാഴ്ചകള്‍ ,കണ്ടാലും കണ്ടാലും മതിയും കൊതിയും തീരാത്ത നക്ഷത്ര വിസ്മയങ്ങള്‍ തമോഗര്‍ത്തങ്ങളുടെ ഭയാനകമായ വശ്യത ...യാത്ര തുടരൂ ...ഇനിയൊരിക്കലും ഈ വിരലുകള്‍ ,പൊട്ടിപ്പോയ നൂല് കൊണ്ട് കൈവിട്ടു പോയ പട്ടത്തിനെ തേടി വരില്ല. ഈ ഹൃദയം നിക്ഷേപങ്ങള്‍ പിടിച്ചു വാങ്ങിയ ഒരു രഹസ്യ ബാങ്കല്ലായിരുന്നു. ആരില്‍നിന്നും മുതലോ പലിശയോ പ്രതീക്ഷിക്കാത്ത ,സ്നേഹത്തിന്റെ അന്ധത കൊണ്ട് എല്ലാം കൈമോശം വന്ന ,താഴുകളില്ലാത്ത വെറുമൊരു....

പണയപ്പെടുത്തിയെന്നു കരുതുന്ന മനസ്സ് , ഇതാ തിരിചെടുത്തോളൂ.അതിപ്പോഴും പൂര്‍വാധികം ഭംഗിയാര്‍ന്നു,ഒരു മുക്കുറ്റി പൂവിന്റെ  മന്ദസ്മിതത്തോടെ നിന്റെ മുന്‍പില്‍ വന്നു നില്‍ക്കുന്നു. 
-sethumadhavan machad

No comments:

Post a Comment