small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

mindscape

ഡിസംബറിലെ തിരുവാതിരക്കാറ്റ്.. പാലക്കാടന്‍ ചുരമിറങ്ങി കുന്നുകളും മേടുകളും താണ്ടി കവുങ്ങിന്‍ തോട്ടങ്ങളെ വേരിളക്കി, കണ്ണെത്താ ദൂരത്തെ പാടങ്ങളെ തഴുകിയും തലോടിയും വൃശ്ചികത്തെ മഞ്ഞണിയിച്ചും, കനകാംബരങ്ങള്‍ക്ക് ദാവണി നല്‍കിയും , ഇലകള്‍ക്ക് പച്ചയും മഞ്ഞയും.. പവിഴമല്ലിക്ക് ഗന്ധവും വാടാമല്ലിക്ക് നിറവും ,അമ്പലക്കുളത്തിന് തുടിയും പാണന്‍റെ പാട്ടിനു ഇമ്പവും ..തെങ്ങിന്‍ കള്ളിനു മദവും...ഊഞ്ഞാലിന് ആന്ദോ ളനവും........ധനുമാസരാവിനു കളിവാക്കും ....ആതിരനിലാവിന് ആലിംഗനവും.. വൃശ്ചികവും ധനുവും ഓര്‍മകള്‍ക്ക് കൌമാരം .. എന്നെന്നും.

-sethumadhavan machad

No comments:

Post a Comment