small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

Mindscapes

യൌവനം ഒരു വനമാണ്. അതിലുടെ ഈ കുട്ടി തനിയെ പുറപ്പെട്ടു പോകുന്നത് ഞാനറിയുന്നു. ഭാവനയുടെ വനാന്തരങ്ങളിലുടെ ഇരുള്‍ മൂടിയ കയങ്ങളും വന്യമൃഗങ്ങള്‍ മേയുന്ന മേടുകളും കടന്നു ഇലകള്‍ ശയ്യ വിരിച്ച നികുന്ജങ്ങളിലൂടെ വെയിലും നിലവും പുണര്‍ന്നുറങ്ങുന്ന താഴ്വര...കളിലൂടെ ഒറ്റയ്ക്ക് ഒറ്റക്കങ്ങനെ അവള്‍ നടന്നു പോകുന്നു. കിളികള്‍ അവളോട്‌ പഞ്ചമം പാടുന്നു. ചീവീടുകള്‍ ശ്രുതി മീട്ടുന്നു. മരക്കൊമ്പുകള്‍ കിന്നാരം പറയുന്നു. മിന്നാമിനുങ്ങുകള്‍ അവള്‍ക്ക് വഴി കാട്ടുന്നു.രാവും പകലും അവളെ ഓര്‍മകളുടെ പുതപ്പ് കൊണ്ട് ആലിംഗനം ചെയ്യുന്നു . എന്നും കാടിന്‍റെ പറഞ്ഞു തീരാത്ത കഥകളുമായി അവള്‍ വഴിയോരത്ത് വന്നു നില്‍ക്കുന്നു. മാനത്തുകണ്ണികളോട് മേഘസന്ദേശങ്ങള്‍ മലയാളനാട്ടില്‍ എത്തിക്കാന്‍ ആവശ്യപ്പെടുന്നു. നിലാത്തിരി കൊളുത്തി വനത്തിലെ തടാകത്തിനരികെ എന്നും അവള്‍ ആരെയോ കാത്തു നില്‍ക്കുന്നു. പറഞ്ഞിട്ടും തീരാത്ത ...........
സേതുമാധവന്‍ മച്ചാട്

No comments:

Post a Comment