small is beautiful

small is beautiful
Ajantha musings

Monday, March 14, 2011

Haikku Poems


നമുക്ക് 'ഹൈക്കു' കവിതകള്‍ പരിചയപ്പെടാം.
ജപ്പാനിലാണ് ഹൈക്കുവിന്‍റെ പിറവി . രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരും.
ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം.
പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം .
ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യാനുഭവം .
ബാഷോവില്‍ നിന്ന് തുടങ്ങാം. കവിതയെ ആരാധിക്കുന്ന എല്ലാ സഹൃദയര്‍ക്കും 'ഹൈക്കു'വിന്‍റെ സൌന്ദര്യ നിമിഷങ്ങളിലേക്ക് സ്വാഗതം.

·          
" Hear the sweet cuckoo.
Through the big bamboo thicket
The full moon filters" - a Haiku Poem –
ബാഷൊ

"
കാതോര്‍ക്ക മധുരമീ കുയില്‍നാദം
മുറ്റും മുളംകാട്ടിലൂടെയ -
രിച്ചിറങ്ങും പൌര്‍ണമി .."  (ശ്രീജിത്ത് വി ടി നന്ദകുമാര്‍)

 
‘When I think of it
as my snow, how light it is
on my bamboo hat." (Haiku - Kikaku )

ഇതെന്‍റെ മഞ്ഞെന്നോര്‍ക്കവേ
അതെത്ര സൗമ്യമായിരിപ്പൂയെന്‍
മുളംതൊപ്പിമേല്‍. ( തോമസ്‌ മേപ്പുള്ളി)

Unknown to birds and butterflies
A flower blooms
the autumn sky
കിളികളറിയാതെ
പൂമ്പാറ്റകളറിയാതെ

ശരത്കാലവാനിലൊരു
പൂവിരിഞ്ഞു.            (സേതു മേനോന്‍)
 



മരതകത്താലത്തില്‍ പ്രതിഫലിച്ച ചന്ദ്രബിംബം പോലൊരു ഹൈക്കു കവിത. (ബാഷോ)

Along this road
Goes no one;
This autumn evening
പാതയോരമിതു,
യാത്രികരേതുമില്ലാ സായാഹ്നം.. . ( തോമസ്‌ മേപ്പുള്ളി)
                         In the garden
                         the old man dances
                         behind the butterflies
 പൂന്തോപ്പില്‍ ശലഭങ്ങള്‍;
പിറകില്‍ മറഞ്ഞു നില്ക്കും
നര്‍ത്തകന്‍ പടുവൃദ്ധന്‍ .. ( തോമസ്‌ മേപ്പുള്ളി)
'ഹൈക്കു'  അനുഭവങ്ങളുടെ സാരവും ഉണ്മയുമാണ്‌. ചിത്രകാരന്‍റെ ചായക്കപ്പിലെ നിറക്കൂട്ട് പോലെ ...
തൂലിക രേഖകളെ വിന്യസിക്കും പോലെ ...നൃത്തംചെയ്യുന്ന വാക്കുകള്‍.

Even a wild boar
with all other things
...Blew in this storm.
കാട്ടുപന്നിയെപ്പോലും,
മറ്റെല്ലാത്തിനും ഒപ്പം
കടപുഴക്കിയെറിഞ്ഞു, ഈ കൊടുങ്കാറ്റ്. (രാമന്‍ വി ആര്‍)



The crescent lights
the misty ground.
Buck wheat flowers.
അഷ്ടമി നിലാവ്..
മഞ്ഞണിഞ്ഞ മണ്ണ്...
ഗോതമ്പിന്‍ പൂക്കള്‍ .... (രാമന്‍ വി ആര്‍)

Bush clover in blossom waves
without spilling
a drop of dew
ഇളകിയാടും ജലപ്പരപ്പില്‍ പുല്‍നാമ്പുകള്‍
പതറാതെ,
ഒരു ഹിമകണം പോലും പൊഴിയാതെ.. (രാമന്‍ വി ആര്‍)


കുന്നുകളിറങ്ങി വരുന്ന മന്ദാനിലനെപ്പോലെ, തടാകത്തില്‍ വീണുകിടന്ന ചാന്ദ്രിമ പോലെ, വിണ്‍ഗംഗയിലെ പ്രകാശപ്രസരം പോലെ ഹൈക്കു.
ഒരു പൂമൊട്ട് വിടരും പോലെ ... ഒരു കുഞ്ഞിക്കാല്‍ മൃദുവായി നമ്മുടെ കവിളില്‍ പതിക്കും പോലെ ...ഒരു ചിത്രശലഭം മധു നുകര്‍ന്ന് പൂം പരാഗവുമായി തത്തി തത്തി നൃത്തംവെക്കും പോലെ...ഹൈക്കു.

The butterfly is perfuming
it's wings in the scent
0f the orchid.
പൂന്തേനില്‍ ചിറകു നനച്ച്
സുഗന്ധിയായ ശലഭം
അതേ വസന്തം എത്തി, (ബിന്ദു ബി മേനോന്‍ ) 

Yes, spring has come
This morning a nameless hill
Is shrouded in mist.
ഈ പുലരിയില്‍
മഞ്ഞു പുതച്ച് ഒരു
പേരില്ലാക്കുന്ന് (ബിന്ദു ബി മേനോന്‍ ) 

It is deep autumn
My neighbor
The old pond
A frog jumps in
The  sound of water.

ആഴത്തില്‍ വേരുകള്‍
പടര്‍ത്തി ശരത്ക്കാലം
എനിക്കരികിലെ
പഴയ കുളത്തില്‍
                        തുടിച്ചു കുളിക്കുന്ന തവള
                                                    (ബിന്ദു ബി മേനോന്‍) 
ചിറകില്‍ പരാഗത്തിന്‍
സുഗന്ധം പേറുന്നൊരു ശലഭം
നൃത്തം വച്ചു
പറക്കുന്നുന്ടെന്‍ ചുറ്റും
...വസന്തം സ്വര്‍ണ്ണക്കയ്യാല്‍
അറിയാക്കുന്നില്‍ തോളില്‍
ശുഭ്രമാമൊരു മഞ്ഞിന്‍ തൂവാല-
പുത്യ്ക്കുന്നു
ശരത്തില്‍ മൌനത്തിന്‍റെ
കുമിള പോട്ടിച്ചൊരു
തവള ചാടുന്നുന്ടെന്‍
ജാലകച്ചില്ലിന്‍ ചാരെ
തവളകിലുക്കം ! (ശ്രീകുമാര്‍ കരിയാട് )


മികവേറും ഒര്ക്കീഡിന്‍ നറുമണത്തെ
അഴകോലും പൂമണിച്ചിറകിലെല്ലാം
പൂശുന്നീ പൂമ്പാറ്റ മോദമോടെ (സോജന്‍  ജോസഫ്‌) 
Yes, spring has come
This morning a nameless hill
Is shrouded in mist.

സത്യമീ,വസന്തമിങ്ങെത്തിയല്ലോ
ഇന്നിതാ പേരില്ലാ കുന്നണിഞ്ഞു
                          പുലരിയില്‍ പൂമഞ്ഞിന്നാവരണം (സോജന്‍  ജോസഫ്‌) 

ഇപ്പുലരിയില്‍ വിരിഞ്ഞത് വസന്തം;
                          ഈ പേരില്ലാക്കുന്നിനു
                          മഞ്ഞണിയുടെ മൂടുപടം. (വി ആര്‍  രാമന്‍ )
o         

ക്കിഡിന്റെ
പരിമളം പൂശുന്നു
പൂമ്പാറ്റയതിന്റെ
ചിറകുകളി.     (രവികുമാര്‍  വാസുദേവന്‍‌ )
...(യാത്രയ്ക്കിടയി ബഷോ ഒരു ഭക്ഷണശാലയി കയറിയപ്പോ കടയിലെ യുവതി-അവളുടെ പേരിന്‌ പൂമ്പാറ്റ എന്നാണത്ഥം-ഒരു പട്ടുനാട എടുത്തു കൊടുത്തിട്ട്‌ തന്റെ പേരു വിഷയമാക്കി ഒരു കവിതയെഴുതാ ആവശ്യപ്പെട്ടു.)
പുലരിമഞ്ഞി മുങ്ങി
പേരില്ലാത്തൊരു കുന്നു മായുമ്പോ
വസന്തമായെന്നറിയുന്നു ഞാ.


ശരക്കാലം കനക്കുന്നു-
എന്തു ചെയ്യുകയാണയാ,
എന്നയവക്കത്തുകാര? .     (രവികുമാര്‍  വാസുദേവന്‍‌ )
(തനിക്കു  വളരെ സമീപസ്ഥമായ ഒരു നിഗൂഢതയെക്കുറിച്ചുള്ള മിസ്റ്റിൿ അനുഭൂതി; അല്ലെങ്കി തന്നെപ്പോലെ ഏകാന്തജീവിതം നയിക്കുന്ന ഒരു മനുഷ്യജീവിയുമായുള്ള താദാത്മ്യം.)

ജാപനീസ് ഹൈക്കു.. പുല്കൊടിയിലെ ഹിമകണം പോലെ.
ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ തൊട്ടറിയാന്‍ ജാപ്പന്‍റെ പുരാതന സംസ്കാരത്തെ ചെറുതായൊന്നു മനസ്സിലാക്കണം. പുരാതന ജാപനീസ്‌ കവിതകള്‍ നീളം കുറഞ്ഞവയാണ്. 31 മാത്രകളുള്ള (syllables) 'താന്‍ക'യും 17 മാത്രകളുള്ള 'ഹൈക്കു'വുമാണ് ജാപനീസ്‌ പാരമ്പര്യത്തിന്‍റെ രണ്ടു വഴികള്‍. മലയാളത്തിലെ ശ്ലോകങ്ങള്‍ പോലെ അഥ...വാ മുക്തകം മട്ടില്‍. നീണ്ട കാവ്യങ്ങള്‍ ജാപനീസ് പാരമ്പര്യത്തില്‍ പൊതുവേ കുറവാണ്.
പക്ഷികള്‍ക്കും ശലഭങ്ങള്‍ക്കും
അജ്ഞാതമീ പുഷ്പം, ഗ്രീഷ്മാകാശം.." ( ബാഷോ)
ഒരു പൂര്‍ണകവിതയെന്ന തോന്നല്‍ നമുക്കുണ്ടാവുന്നില്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വികാരത്തിന്‍റെ ഭാവം (mood ) സൃഷ്ടിക്കുക മാത്രം. കവിത വളരുന്നത്‌ വായനക്കാരന്‍റെ ഹൃടയാകാശത്തില്‍. ഒരു തരം over - refinement ആണ് ഹൈക്കുവിന്‍റെ മാര്‍ഗം. ഒറ്റ വായനയില്‍ പാരസ്പര്യം അനുഭവപ്പെടാത്ത വിരുദ്ധോക്തികളിലൂടെ ഭാവാത്മകമായ വാങ്ങ്മയത്തിലൂടെ സൌന്ദര്യാവിഷ്കാരത്തിന്‍റെ
സ്ഫുലിംഗം ഉണര്‍ത്തുകയാണ് ഹൈക്കു.
"
വീണു കിടക്കുമൊരു
ചാന്ദ്രപുഷ്പമുന്മത്തമാക്കുന്നോരീ-
പാതിരാവിന്‍ ശബ്ദം..." (ഷികീ)

"
ശരത്കാല പൂര്‍ണചന്ദ്രന്‍
വയ്ക്കോല്‍ തല്പത്തിലെ
ദേവതാരുവിന്‍ നിഴല്‍ പോലെ.." ( കികാകു)

ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു കവിതകള്‍.
ഇവ എന്താണ് എന്നതല്ല, നമ്മള്‍  അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.
                                                                                                                    - സേതു മേനോന്‍
                                                                                        






 
 

No comments:

Post a Comment