small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

T Padmanabhan

" ഈ വിഷാദം എന്‍റെ ആത്മാവിന്‍റെ സംഗീതമാണ്. അതിന്‍റെ തുടര്‍ച്ചയിലാണ് നിലനില്‍പ്പ്‌. അത് നിലച്ചാല്‍.. എന്‍റെ ഉടലാകെ കോരിത്തരിക്കുന്നു. എല്ലാം അവസാനിക്കുകയാണ്. തപിച്ച കണ്ണാടിയില്‍ വെള്ളത്തുള്ളികള്‍ വീഴുകയാണ് .അപ്പോള്‍ പിന്നെ എന്താണ് ബാക്കിയു...ണ്ടാവുക? പൊട്ടിയ കണ്ണാടി ക്കഷ്ണങ്ങള്‍ മാത്രം. ഞാന്‍ പൊട്ടിയ കണ്ണാടി ക്കഷ്ണങ്ങളാണ്.അല്ലെങ്കില്‍ ഞാന്‍ വീണ്ടും ജനിച്ചിരിക്കുകയാണോ? വേദനയും സൌഖ്യവും ഒരേ സമയത്ത് അനുഭവിക്കുന്നു. ഒരു പുതിയ മനുഷ്യന്‍ .നിങ്ങള്‍ക്കെന്നെ ഒരിക്കലും മനസ്സിലാക്കാന്‍ കഴിയില്ല..." ( ടി .പദ്മനാഭന്‍ )

മനസ്സിന്‍റെ ആഴത്തില്‍ ഉറവെടുക്കുന്ന അലിവിന്‍റെ നേര്‍ത്ത നൂലിഴകള്‍ ഒന്നൊന്നായി ഈ കഥാകാരന്‍ പേര്‍ത്തെടുക്കുന്നു. മലയാള കഥയുടെ ശക്തിയും സൌന്ദര്യവും നമ്മെ മോഹിപ്പിക്കുന്നു, ഞാനിപ്പോള്‍ പദ്മനാഭനെ വായിക്കുകയാണ്. കടല്‍ സങ്കടങ്ങളുടെ കീര്‍ത്തനമാണ്. അതെ , സങ്കടല്‍ തന്നെ.
സേതുമാധവന്‍ മച്ചാട്

No comments:

Post a Comment