small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

Mindscapes

എന്‍റെ പ്രഭാതങ്ങള്‍ തുടങ്ങുന്നത് ഫേസ് ബുക്കിലാണ്. ഗോപാലിന്‍റെ ചാരുതയാര്‍ന്ന ആഖ്യാനവും അപൂര്‍വ ദൃശ്യങ്ങളും ദിവസം മുഴുവന്‍ എന്നില്‍ പ്രസരിക്കുന്നു. ഇന്ന് ഉസ്താദ്‌ ബിസ്മില്ലാഖാന്‍ എന്നില്‍ ഹിന്ദോളമായി പെയ്തു. ഷെഹനായ് വാദനത്തിന്‍റെ അലസ നിമിഷങ്ങള്‍ ചാറ്റല്‍ മഴയായി പതുക്കെപ്പതുക്കെ ഗതികളായി പെരുകി പെരുകി രാമാനത്തിന്റെ വര്‍ണരാജികളില്‍ ലാസ്യ ഭാവങ്ങളോടെ നിറഞ്ഞു പെയ്യുകയായി. പതിരയുടെ നിശബ്ദ യാമങ്ങളില്‍ ഷെഹനായ് ഒറ്റക്കമ്പിയില്‍ നിന്നുതിരുന്ന തരംഗം പോലെ നമ്മെ വ്യമോഹിപ്പിക്കുന്നു. വാരാണസിയുടെ തെരുവുകളില്‍ നിന്നുതിരുന്ന മാല്‍കൌന്‍സ് പാപ ജന്മങ്ങള്‍ക്ക് വരും ഗതിയാവുന്നു. ഗംഗയിലെ മലിന തീര്‍ഥങ്ങളില്‍ ഒഴുകി പ്പോവുന്ന ജീവന് കോമള ഗാന്ധാര മാവുന്നു. പാതിരാത്രിയില്‍ എരിയുന്ന ചിതാ ഭസ്മവുമായി കാലപുരുഷന്‍റെ തിങ്കള്‍ക്കലയില്‍ അവസാനത്തെ അഭിഷേകം കഴിഞ്ഞു കാശിവിശ്വ നാഥന്‍റെ നടവാതിലടയുമ്പോഴും ബാനാരസ്സിന്റെ തെരുവില്‍ ഷെഹനായ് പൊഴിയുന്നുന്ടാകും. ആത്മാവില്‍ പെയിതിറങ്ങുന്ന രാഗമാണ് ഹിന്ദോളം.അതിന്‍റെ സഞ്ചാരങ്ങള്‍ കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും നിരതിശയമായ അനുഭവമാണ് സമ്മാനിക്കുന്നത്. 


ഒരു മുളം തണ്ടിന്റെ സുഷിരത്തില്‍ നിന്നും ഉറന്ന് കുന്നുകളും  താഴ്വരകളും കയറിയിറങ്ങി ഒഴുകിയും പ്രസരിച്ചും നമ്മുടെ ബോധസീമകളില്‍ അമൃത് വര്‍ഷിക്കുന്ന പുല്ലംകുഴലാണ്  ജപ്പാനിലെ  Shakkuhachi  എന്ന സംഗീതം. നമ്മുടെ ഓടക്കുഴല്‍ പോലെ, ബാംസുരി പോലെ സമയ കാലങ്ങളുടെ നിശബ്ദ തീരങ്ങളില്‍ ഒഴുകിയെത്തുന്ന സംഗീതോപകരണം. ഉദയ സൂര്യന്‍റെ നാട്ടില്‍, പുല്‍മേടുകളും നിമ്നോന്നതങ്ങളും കടന്നു കാറ്റിനും വെയിലിനും ഒപ്പം സന്ധ്യാംബരങ്ങളെ തഴുകി ഓര്‍മകളില്‍ മഞ്ഞു പൊഴിക്കുന്ന അനുഭവം........

സേതുമാധവന്‍ മച്ചാട്


No comments:

Post a Comment