small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

mindscapes

ഇന്ന് ഞാന്‍ ഓര്‍മയെ എഴുതുന്നു.  ഓര്‍മകളിലെ ജീവിതമാണ് ' തഥ്യ' എന്ന് പോലും തോന്നിപ്പോവുന്നു. മികവുറ്റ നോവലുകളും കവിതയും വായിക്കുമ്പോള്‍ ഓര്‍മകളുടെ കാല പ്രവാഹത്തില്‍ നാം ഒഴുകിയൊഴുകി അഴിമുഖത്തെത്തുന്നു.  കരമസോവ് സഹോദരന്മാരും ഖസാക്കും എന്നെ വായിച്ചതു ഓര്‍മയിലാണ്. തിരിഞ്ഞു നോക്കുമ്പോള്‍ ഒന്നും ഓര്‍മ്മിക്കാന്‍ ഇല്ലാത്തവര്‍ ജീവിക്കാന്‍ മറന്നുപോയവരാണ്. കഴിഞ്ഞ കാലത്തിന്‍റെ ഒരു തുള്ളിയില്‍ വീണ്ടും ജീവിക്കാന്‍ മനുഷ്യനേ കഴിയൂ. അഥവാ ജീവിച്ച വര്‍ഷങ്ങളാണ് മനുഷ്യന്‍. 'ആരോഗ്യനികേതനം' വീണ്ടും വായിച്ചപ്പോള്‍ ഓര്‍മകളുടെ കടല്‍ എന്നില്‍ തിരമാലകള്‍ പോലെ ഉയര്‍ന്നുപൊങ്ങി. കണ്ടറിഞ്ഞ ,കേട്ടറിഞ്ഞ ,രുചിച്ചറിഞ്ഞ, അനുഭവിച്ചറിഞ്ഞ കാഴ്ച്ചയെ വാക്കുകളില്‍ ആവാഹിക്കാന്‍  കാലത്തെ ഓര്‍മയില്‍ പരാവര്‍ത്തനം ചെയ്യുന്ന എഴുത്തുകാരന് മാത്രമേ സാധിക്കൂ. ബഷീറും ഉറൂബും വിജയനും വിലാസിനിയും എന്നില്‍ ജീവിക്കുന്നത് ഓര്‍മയുടെ ഓര്‍മയിലാണ്. അതുകൊണ്ട് ഇന്ന് ഞാന്‍ ഓര്‍മയെ എഴുതി. 

No comments:

Post a Comment