small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

Methil



എന്തൊരു വരവായിരുന്നു അത്. 'സൂര്യ വംശ'ത്തിലല്ലേ മേതില്‍ പിറന്നു വീണത്‌. കാലത്തിന്‍റെ സ്പന്ദനം എത്ര സൂക്ഷ്മമായാണ് മേതില്‍ തിരിച്ചറിഞ്ഞത്. മേതിലും നിര്‍മലും കാലത്തിനു മുമ്പേ നടന്നവര്‍. വായനയുടെ ശീലങ്ങളെ പുതുക്കിപ്പണിതവര്‍. സംവേദനത്തെ ഉഴുതു മറി...ച്ച്ചവര്‍. കഥ പറഞ്ഞു രസിപ്പിക്കുന്ന ഒരെഴുത്തുകാരനല്ല മേതില്‍ രാധാകൃഷ്ണന്‍. കഥയില്‍ വായനക്കാരന്‍റെ ഇടപെടല്‍ ആവശ്യപ്പെടുന്നു മേതിലിന്‍റെ രചനകള്‍. പഴയ അനുശീലനങ്ങള്‍ കീഴ്മേല്‍ മറിയുകയാണിവിടെ.'ഡിലന്‍ തോമസിന്‍റെ പന്ത് ' , ' സംഗീതം ഒരു സമയകലയാണ് ' തുടങ്ങിയ മേതില്‍കഥകള്‍ മനുഷ്യാവസ്ഥകളുടെ സനാതന സമസ്യകള്‍ തന്നെയാണ് അവതരിപ്പിച്ചത്. അത് പുതിയൊരു സൌന്ദര്യശാസ്ത്രത്തിനു നാന്ദി കുറിച്ചു. " പശ്ചാദ്‌ഗമന സാധ്യതയില്ലാത്ത കാലത്തിനെതിരെ മനസ്സ് പ്രതികരിച്ചപ്പോഴാണ് ഓര്‍മയുണ്ടായത്' എന്നൊരു വാക്യം മേതില്‍ ,നിരൂപകനായ ആഷാ മേനോനെഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. കാലത്തിനു മുമ്പേ ഒരെഴുത്തുകാരന്‍ നടന്നു നീങ്ങുന്നത്‌ അത്ഭുതത്തോടെയാണ് എന്‍റെ തലമുറ നോക്കിനിന്നത്
സേതുമാധവന്‍ മച്ചാട്

No comments:

Post a Comment