small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

VKN

മലയാളത്തിന്‍റെ പൊട്ടിച്ചിരി. വി കെ എന്‍.ഒരു കഥയില്‍ തുടങ്ങിയാലോ? കഥ - ആദ്യരാത്രി." ആദ്യ രാത്രി. ട്ടോഓഓ ..... പേടിക്കേണ്ട . കന്യാചര്‍മം പൊട്ടുന്ന ഒച്ചയായിരുന്നു."... പൈങ്കിളി സാഹിത്യം കൊണ്ടു നടന്ന മൂടിക്കെട്ടിയ സദാചാരത്തിന്‍റെ ഊതി വീര്‍പ്പിച്ച ബലൂണിലാണ് വി കെ എന്‍റെ സൂചിചെന്ന് കൊണ്ടത്‌.മലയാളിയുടെ പതിവു ശീലങ്ങളെ കണക്കിന് പരിഹസിക്കുകയും മാന്യതയുടെ വേഷംകെട്ടുകളെ തുള്ളിക്കളിപ്പിക്കുകയും ചെയ്തുപോന്ന കിള്ളിക്കുരുശ്ശി യിലെ സാക്ഷാല്‍ കുഞ്ചന്‍ നമ്പ്യാരുടെ തട്ടകമാണ് വി കെ എന്‍റെയും കളിയോഗം. നമ്മുടെ സാംസ്കാരിക ഭൂപടത്തില്‍ അദ്ദേഹത്തിന്‍റെ മൂര്‍ച്ചയുള്ള ചിരി മുഴങ്ങിക്കൊണ്ടേയിരിക്കും. ' ചുറ്റികയടിയുടെ ആഘാതമാണതിനെന്നു' കെ.പ്പി.അപ്പന്‍. സര്‍വതോഭദ്രമായ യാഥാസ്ഥിതിക നിലപാടുകളെ പൊളി ച്ചെഴുതുകയായിരുന്നു അദ്ദേഹം. ന്യൂനോക്തിയുടെ കാര്‍ട്ടൂണ്‍ ചിരിയിലൂടെ നര്‍മത്തിന്‍റെ പുതിയ രസതന്ത്രം വി കെ എന്‍ പണിതു. കൂടിയാട്ടത്തിലെ വിദൂഷകന്‍റെ പരിഹാസമാണ് കഥയുടെ പിതാമഹന്‍ ആടിത്തിമര്‍ത്തത്.
സേതുമാധവന്‍ മച്ചാട്

No comments:

Post a Comment