small is beautiful

small is beautiful
Ajantha musings

Saturday, March 5, 2011

Mindscapes. 2.

പ്രഭാതത്തില്‍ കടല്‍ ഒരു നിശ്ചല തടാകം പോലെ ,ഒരോളം പോലുമില്ലാതെ അതിരാവിലെ നക്ഷത്രങ്ങളുടെ പ്രതിഫലനങ്ങള്‍ കാണാന്‍ കഴിയും വിധം വളരെ ശാന്തമായിരുന്നു. പുലരി അപ്പോഴും വിളക്ക് കൊളുത്തുന്നതെയുള്ളൂ. താഴ്വരകളുടെയും നഗരത്തിലെ വിദൂര പ്രകാശങ്ങളുടെയും നിഴല...ുകള്‍ നക്ഷത്രങ്ങള്‍ തിളങ്ങിയ ജലത്തിലുണ്ടായിരുന്നു. ചക്രവാളത്തിന്റെ മേഘശൂന്യമായ വിഹായസ്സില്‍ സൂര്യന്റെ ആഗമനം ഒരു സുവര്‍ണ രഥം വരച്ചിട്ടു. ആ പ്രകാശം ഭൂമിയില്‍ ഓരോ ഇലയിലും ഓരോ പുല്‍ നാമ്പിലും നിറയുന്നത് അസാധാരണമായ കാഴ്ചയായിരുന്നു. നോക്കി നില്‍ക്കെ മഹത്തായ ഒരു നിശ്ചലത എന്നില്‍ പ്രവേശിച്ചു , ഒരു ചലനവുമില്ലാതെ ,വളരെ നിശബ്ദമായി. ഇലകളെ ഇളക്കിക്കൊണ്ടു ഒരിളം കാറ്റ് കുന്നിറങ്ങി വന്നപ്പോള്‍ അതെന്റെ മൌനത്തിന്റെ മുദ്രയായി. ശംഖുമുഖം നിശബ്ദ സൗന്ദര്യത്തിന്റെ നിറവായി എന്നെ ആലിംഗനം ചെയ്യുന്നത് ഞാനറിഞ്ഞു .

No comments:

Post a Comment